Group investigation model
Name of the teacher standard 8
Name of the school division subject : social science duration 40 minutes topic :layers of atmosphere date
Curricular objectives
അന്തരീക്ഷം എന്താണെന്ന് കുട്ടി നിർവചിക്കുന്നു. അന്തരീക്ഷത്തിലെ വിവിധ പ്രതിഭാസങ്ങളെ കുട്ടി മനസ്സിലാക്കുന്നു.
അന്തരീക്ഷത്തിലെ വിവിധ പാളികളും അവയുടെ പ്രത്യേകതകളും കുട്ടി കണ്ടെത്തുന്നു. അന്തരീക്ഷത്തിലെ വിവിധ
പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന പാളികളെ കുട്ടി തിരിച്ചറിയുന്നു. അന്തരീക്ഷം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് എത്രത്തോളമാണ് എന്ന് കുട്ടി വിലയിരുത്തുന്നു.
Process objective
കുട്ടികൾ പരസ്പരം സഹകരണത്തോടെ ആശയങ്ങൾ കൈമാറുന്നു.
പങ്കാളിത്ത പഠനം സാധ്യമാകുന്നു. കുട്ടികൾ അന്വേഷണ പഠനത്തിൽ ഏർപ്പെടുന്നു.
അന്വേഷിച്ച് വസ്തുതകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നു.
Syntax
|
activity
|
Pupil activity
|
Phase 1
Encounter puzzling situation
|
അധ്യാപിക വ്യക്തമായ ആസൂത്രണത്തോടെ കുട്ടികളുടെ മുന്നിലേക്ക് ഒരു പ്രശ്നം അവതരിപ്പിക്കുന്നു. നമുക്കറിയാം നാം വസിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കുന്ന ഒരു രക്ഷാകവചമായി നിലകൊള്ളുന്ന ഒന്നാണ് അന്തരീക്ഷം. ഒരു പത്രവാർത്ത ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു. ബഹിരാകാശത്ത് എത്തിയ ഒരു ഉൽക്ക ഭൂമിയെ ലക്ഷ്യംവെച്ച് വരികയും എന്നാൽ അത് അന്തരീക്ഷ മണ്ഡലത്തിൽ വച്ച് കത്തി നശിക്കുകയും ചെയ്തു . അങ്ങനെ ഭൂമി ഒരു വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. മറ്റൊരു വാർത്ത ഇപ്രകാരമാണ് ഐഎസ്ആർഒയുടെ ഒരു നൂതന പദ്ധതിയാണ് ലോകത്തെവിടെയുമുള്ള റേഡിയോ പ്രക്ഷേപണം നമുക്ക് നമ്മുടെ മൊബൈൽ ഫോണിൽ നിന്ന് ശ്രവിക്കാൻ സാധിക്കും എന്നത് അത് ഗാർഡൻ റേഡിയോ എന്ന ആപ്പിലൂടെ ഇത് നമുക്ക് ലഭ്യമാകും. കേരളത്തിലെ ഒരു പ്രധാന വാർത്തയാണ് അടുത്തത്'. കേരളത്തിലെ ചില ഭാഗങ്ങളിൽ അതിശക്തമായ ഇടിയോടുകൂടിയ മഴ ഉണ്ടാകും. നോക്കൂ അന്തരീക്ഷത്തിൽ എവിടെയെല്ലാമാണ് ഇത് സാധ്യമാകുന്നത്
|
|
Phase 2
Explore reaction to the situation
|
അധ്യാപിക അവതരിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രതികരണങ്ങൾ ആവശ്യപ്പെടുന്നു. ഒപ്പം കുട്ടികളുടെ കാഴ്ചപ്പാടുകൾക്ക് വ്യക്തമായ പിന്തുണ നൽകുന്നു.
|
കുട്ടികൾ താങ്കൾക്ക് അറിയാവുന്ന രീതിയിൽ ഉത്തരങ്ങൾ പറയാൻ ശ്രമിക്കുന്നു ചില വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ
|
Phase 3
Formulate study task and organise themselves for the study
|
നമ്മുടെ അന്തരീക്ഷത്തെ നാല് പ്രധാന പാളികളായി തിരിച്ചിരിക്കുന്നു. ഓരോ പാളിയ്ക്കും അതിന്റെതായ പ്രത്യേകതകളുണ്ട്. നിരവധി പ്രതിഭാസങ്ങൾ ഓരോ പാളിയിലും നടക്കുന്നു. ഭൂമിയിൽ ജീവന്റെനിലനിൽപ്പിന് കാരണമായ ഒട്ടനവധി സഹായവും സംരക്ഷണവും നൽകുന്നു .
കുട്ടികളെ നാളെ നാല് ഗ്രൂപ്പുകളായി തിരിക്കുന്നു. ഓരോ ഗ്രൂപ്പിനും ട്രോപോസ്ഫിയർ സ്ട്രാറ്റോസ്ഫിയർ മെസോസ് ഫിയർ തെർമോസ്ഫിയർ എന്നീ പേരുകൾ നൽകുന്നു. അന്തരീക്ഷത്തിലെ ഓരോ പാളി കളുടെയും പേരുകളാണ് നിങ്ങൾക്ക് നൽകിയിരിക്കുന്നത് . ഓരോ ഗ്രൂപ്പും അവരവർക്ക് ലഭിച്ച പാളികളുടെ പ്രത്യേകതകൾ, അവിടെ നടക്കുന്ന പ്രതിഭാസങ്ങൾ എന്നിവ കണ്ടെത്തി ക്ലാസ്സിൽ അവതരിപ്പിക്കാൻ അവതരിപ്പിക്കാൻ ആവശ്യപ്പെടുന്നു. പാഠ്യവസ്തുക്കളുടെ സഹായത്തോടെ കണ്ടെത്താൻ ആവശ്യപ്പെടുന്നു
|
|
Phase 4
Independent and group study
|
അധ്യാപിക ഓരോ ഗ്രൂപ്പിനോട് വ്യത്യസ്ത ഇടങ്ങളിൽ പോയി അവരവർക്ക് ലഭിച്ച പഠനവസ്തുക്കളുടെ സഹായത്തോടെ വസ്തുതകൾ കണ്ടെത്താൻ ആവശ്യപ്പെടുന്നു. ഒപ്പം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു
|
ഗ്രൂപ്പ് ഒന്ന് ട്രോപ്പോസ്ഫിയർ
ഗ്രൂപ്പ് 2 സ്റ്റാറ്റസ് ഫിയർ
ഗ്രൂപ്പ് 3 മെസോസ്ഫിയർ
ഗ്രൂപ്പ് 4 തെർമോസ്ഫിയർ
|
Phase 5
Analysis progress and process
|
അദ്ധ്യാപിക കുട്ടികൾ കണ്ടെത്തിയ കാര്യങ്ങൾ ക്ലാസ്സിൽ ഗ്രൂപ്പായി അവതരിപ്പിക്കുന്നു നമ്മുടെ അന്തരീക്ഷം എത്രത്തോളം സഹായിക്കുന്നു സംരക്ഷിക്കുന്നു എന്ന വസ്തുത കുട്ടികളുമായി ചർച്ച ചെയ്യുന്നു കുട്ടികളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു
|
|
Phase 6
Recycle activity
|
മറ്റൊരു പ്രശ്നം കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുന്നു
|
കുട്ടികൾ വീണ്ടും പുതിയ പ്രശ്നങ്ങളുമായി മുന്നോട്ടു പോകുന്നു
|
Social system:
ആദ്യഘട്ടത്തിൽ അധ്യാപിക ശക്തമായ നിലപാടുകളുമായി പ്രശ്നം കുട്ടികളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയും ക്രമേണ പഠനവസ്തുക്കളെ ക്രമമായി പഠിതാക്കൾക്ക് നൽകി വ്യത്യസ്തമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു.
Principle of reaction
അദ്ധ്യാപിക കുട്ടികളിൽ സംഘടിത പഠനത്തെ പ്രോത്സാഹിപ്പിക്കുകയും വ്യക്തമായ മാർഗനിർദേശം നൽകുകയും ചെയ്യുന്നു
Support system
പത്രവാർത്തകൾ
അന്തരീക്ഷപാളികളിലെ വിവിധ പ്രതിഭാസങ്ങളുടെ വീഡിയോ
പാഠപുസ്തകം
അധ്യാപിക സഹായി
Instructional effect
അന്തരീക്ഷത്തിലെ വിവിധ പാളികളുമായി ബന്ധപ്പെട്ട സവിശേഷതകൾ കുട്ടി മനസ്സിലാക്കുന്നു. കുട്ടികൾ തമ്മിൽ അന്വേഷണാത്മക പഠനത്തിലൂടെ നല്ല സൗഹൃദ ബന്ധം രൂപപ്പെടുന്നു
Nurturant effect
ഉത്തരവാദിത്വബോധം ഉണ്ടാകുന്നു അന്വേഷണാത്മക പഠനം നടക്കുന്നു. നല്ല പരസ്പര ബന്ധം ഉടലെടുക്കുന്നു.
Comments
Post a Comment