Discussion lesson template
Advance organiser model
Name of the teacher:. Standard 9
Name of the school:. Division
Subject: social science. Strength
Unit:. Date
Topic: volcanic eruption. Duration: 45 minutes
Syntax
|
Teacher Activity
|
Response
|
Phase 1
Presentation of advance organiser
|
അധ്യാപിക പാഠ ഭാഗത്തിന്റെ ലക്ഷ്യം ക്ലാസിൽ അവതരിപ്പിക്കുന്നു.
ഇറ്റലിയിൽ 3 മാസം മുൻപ് നടന്ന ഒരു അഗ്നിപർവ്വത സ്ഫോടനവുമായി ബന്ധപ്പെട്ട ഒരു പത്രവാർത്ത ക്ലാസിൽ അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള വാർത്തകൾ നിങ്ങൾ കേട്ടിട്ടുണ്ടോയെന്ന് കുട്ടികളോട് ചോദിക്കുന്നു. എന്താണ് അഗ്നിപർവ്വതം?
കുട്ടികൾ പറയുന്ന ഉത്തരങ്ങൾ കണക്കിലെടുത്ത് കൊണ്ട് അദ്ധ്യാപിക ചില വീഡിയോ ക്ലിപ്പിംഗുകൾ പ്രദർശിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അഗ്നിപർവ്വത സ്ഫോടനവുമായി ബന്ധപ്പെട്ടതും ഒപ്പം ഒരു വിറകടുപ്പിൽ തീയും ചൂടും കാരണം അരി തിളച്ചുമറിയുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും കാണിക്കുന്നു.അരി തിളച്ച് മറിയാൻ കാരണമെന്ത് എന്ത്?
ലോകത്തിന്റെ വിവിധ ഭാഗത്തുള്ളി അഗ്നിപർവ്വതങ്ങളുടെ പേരുകൾ അവ നില നിൽക്കുന്ന രാജ്യങ്ങൾ എന്നിവ ഒരു ചാർട്ടിന്റെ സഹായത്തോടെ പ്രദർശിപ്പിക്കുന്നു.
ബാരൽ - ആന്റമാൻ- ഇന്ത്യ
വിസ്റ്റിവിയസ് - ഇറ്റലി
കകത്തോവ - താൻസാനിയ .
അഗ്നിപർവ്വത സ്ഫോടനം നടക്കുമ്പോൾ ഓരോ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ആപത്തുകളും അപകടങ്ങളും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ഇവയുമായി ബന്ധപ്പെട്ട ചില വീഡിയോകൾ ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
|
|
Phase 2
Presentation of learning materials
|
അദ്ധ്യാപിക പാഠഭാഗം അവതരിപ്പിക്കുന്നു.
ഭൂമിയുടെ ഉള്ളറയെ മൂന്ന് പാളികളായി തിരിച്ചിരിക്കുന്നു.
1 ഭൂവൽക്കം
2.മാന്റിൽ
3 കാമ്പ്
ഭൂവൽക്കം ശിലാ നിബിഡമാണ്. രണ്ടാമത്തെ പാളിയായ മാൻഡിൽ ഉരുകിയ ദ്രാവക അവസ്ഥയിൽ കാണപ്പെടുന്നു. മാൻഡലിന് മുകളിൽ ശിലാഫലകങ്ങൾ ചലനാത്മകമാണ്. ശിലാഫലകങ്ങൾ പരസ്പരം തെന്നി മാറുകയോ കൂടി ചേരുകയോ ഒന്ന് മറ്റൊന്നിന് മുകളിൽ കയറുകയോ ചെയ്യുന്നു. ഫലകങ്ങൾ ക്കിടയിലെ വിടവിലൂടെ ഭൂവൽക്കത്തിൽ ഗമിക്കുന്നു. ഭൗമോപരിതലത്തിൽ എത്തിച്ചേരുന്ന മാഗ്മ ലാവയായി തീരുന്നു. മാഗ് മ പുറത്തു വരുന്ന വിള്ളലുകളാണ് അഗ്നിപർവ്വതനാളി.അഗ്നിപർവത നാളിക്ക് ചുറ്റും ഭൗമാന്തർഭാഗത്ത് നിന്ന് വരുന്ന ശിലകളും മറ്റ് വസ്തുക്കളും ചേർന്ന് അഗ്നിപർവ്വതങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
അഗ്നിപർവ്വതത്തിന്റെ ഉപരി ഭാഗത്ത് ഫണത്തിന്റെ ആകൃതിയിൽ കാണുന്നതാണ് അഗ്നിപർവ്വത മുഖം. അഗ്നിപർവ്വതങ്ങളെ പൊതുവേ മൂന്നായി തിരിച്ചിരിക്കുന്നു 1. സജീവ്വം 2. നിർജീവം 3. സുഷുപ്തിയിലാണ്ടവ.
ഏത് സമയവും ലാവാപ്രവാഹം ഉണ്ടായി സ്ഫോടനം നടക്കാൻ സാധ്യതയുള്ള അഗ്നിപർവ്വതങ്ങളാണ് സജീവ അഗ്നിപർവ്വതങ്ങൾ.
ഇപ്പോൾ ഉറങ്ങിക്കിടക്കുകയും എന്നാൽ അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യതയുള്ളവയാണ് നിർജീവ അഗ്നിപർവ്വതങ്ങൾ'.
ഒരിക്കൽ സജീവ അഗ്നിപർവ്വതമായിരിക്കുകയും എന്നാൽ ഇനി ഒരിക്കലും പ്രക്ഷുപ്ത മാകാൻ സാധ്യതയില്ലാത്ത പർവ്വതങ്ങളാണ് സുഷുപ്തിയിലാണ്ടവ.
|
|
Phase 3
Strengthening cognitive structure
|
അഗ്നിപർവ്വതങ്ങൾ
മാഗ്മ -> അഗ്നിപർവ്വത നാളി->അഗ്നിപർവ്വത ഫണം -> ലാവ
3 തരം
സജീവം നിർജീവം സുഷുപ്തിയിലാണ്ടവ
|
|
Social system:
ക്ലാസിന്റെ മൂന്നു ഘട്ടത്തിലും അധ്യാപിക ശക്തമായ പ്രേരക ഘടകമായി നിലകൊള്ളുന്നു
Principle of reaction:
കുട്ടികളുടെ മുന്നറിവും പുതിയ അറിവും തമ്മിൽ അർത്ഥവത്തായ രീതിയിൽ ക്രമീകരിച്ചു കൊടുക്കാൻ അധ്യാപിക പ്രയത്നിക്കുന്നു. ക്ലാസ്സിന്റെ പൂർണ്ണ നിയന്ത്രണം അധ്യാപികയുടെ കയ്യിൽ തന്നെയാണ്.
Support system:
അഗ്നിപർവ്വത മാതൃക
അഗ്നിപർവ്വത സ്ഫോടനത്തിന്റെ വീഡിയോ ക്ലിപ്പിംഗ് അഗ്നിപർവ്വതവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അഗ്നിപർവ്വത സ്ഫോടനവുമായി ബന്ധപ്പെട്ട പത്രവാർത്ത
കോൺസെപ്റ്റ് മാപ്പ്
Instructional effect
അഗ്നിപർവ്വത സ്ഫോടനം, പ്രതിഭാസം, ഫലകങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് കുട്ടി നേടുന്നു
Nurturant effect
ശാസ്ത്രീയമായ സമീപനത്തോട് കൂടി കൂടി കാര്യങ്ങൾ ഞങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ശ്രമിക്കുന്നു മുന്നറിവുകളെ പുതിയ അറിവുമായി ബന്ധപ്പെടുത്തി അർത്ഥവത്തായ രീതിയിൽ മനസ്സിലാക്കുന്നു.
Comments
Post a Comment